മലപ്പുറം സ്വദേശി സൗദി അറേബ്യയില്‍ പാക്കിസ്ഥാൻകാരന്റെ കുത്തേറ്റു മരിച്ചു

റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി മലയാളി കുത്തേറ്റ് മരിച്ചു. ജിദ്ദ ഇന്‍ഡസ്ട്രിയല്‍ സിറ്റിയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം കൂട്ടിലങ്ങാടി ചെലൂര്‍ സ്വദേശി മൈലപ്പുറം പറമ്പില്‍ അബ്ദുല്‍ അസീസ് (60) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. കൂടെ ജോലി ചെയ്തിരുന്ന പാകിസ്ഥാന്‍ സ്വദേശിയാണ് കുത്തിയതെന്നാണ് റിപ്പോര്‍ട്ട്.

പാകിസ്ഥാന്‍ സ്വദേശിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച മറ്റ് ചിലര്‍ക്ക് പരിക്കേറ്റതായും റിപേര്‍ട്ടുകളുണ്ട്. 36 വര്‍ഷമായി സൗദിയില്‍ പ്രവാസിയായ അബ്ദുല്‍ അസീസ് 30 വര്‍ഷമായി സനീഇയയിലെ കമ്പനിയില്‍ സൂപര്‍വൈസറായി ജോലി ചെയ്ത് വരികയായിരുന്നു. കൂടുതല്‍ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →