വിളകൾക്ക്​ ഗുണനിലവാരം ഇല്ലാത്തതിനാല്‍ കരാര്‍ പാലിക്കാനാകില്ലെന്ന്​​ വാങ്ങുന്നവര്‍ പറഞ്ഞാല്‍ കര്‍ഷകര്‍ എന്തുചെയ്യും? കർഷക സമരത്തെ പിൻതുണച്ച് ഇംഗ്ലീഷ് ക്രിക്കറ്റർ മോണ്ടി പനേസർ

ലണ്ടൻ: കാർഷിക നിയമങ്ങൾക്കെതിരെ ഇന്ത്യയിൽ കര്‍ഷകര്‍ നടത്തുന്ന സമരത്തിന്​ പിന്തുണയുമായി ഇംഗ്ലീഷ്​ ക്രിക്കറ്റ്​ താരം മോണ്ടി ​പനേസര്‍.

ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ടാഗ്​ ചെയ്​ത്​ മോണ്ടി പനേസര്‍ ഇങ്ങനെ ട്വീറ്റ്​ ചെയ്​തു.

‘കാര്‍ഷിക വിളക്ക്​ ഗുണനിലവാരം ഇല്ലാത്തതിനാല്‍ കരാര്‍ പാലിക്കാനാകില്ലെന്ന്​​ വാങ്ങുന്നവര്‍ പറഞ്ഞാല്‍ കര്‍ഷകര്‍ എന്തുചെയ്യും? കര്‍ഷകര്‍ക്ക്​ എന്ത്​ സുരക്ഷയാണ്​ ഇതിലുള്ളത്​. വില ഉറപ്പുവരുത്താന്‍​ യാതൊരു പരാമര്‍ശവുമി​ല്ലേ?.

ഇംഗ്ലണ്ടിനായി 50 ടെസ്​റ്റുകളിലും 26 ഏകദിനങ്ങളിലും കളത്തിലിറങ്ങിയ മോണ്ടി ഇന്ത്യന്‍ വംശജനാണ്​.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →