ന്യൂഡല്‍ഹി ഫെബ്രുവരി 1: രാജ്യത്തെ കാര്‍ഷിക മേഖലയുടെ പുരോഗതിക്കായി പതിനാറിന കര്‍മ്മ പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ ബജറ്റ്. കുസും യോജന, പരമ്പരാഗത് കൃഷി യോജന എന്നിവയാണ് കര്‍ഷകരുടെ ഉന്നമനത്തിന് വേണ്ടിയുള്ള പ്രധാന പദ്ധതികള്‍. 6.11 കോടി കൃഷിക്കാര്‍ പ്രധാന്‍മന്ത്രി ഫസല്‍ ബീമാ യോജനയില്‍ അംഗമായിട്ടുണ്ട്. പ്രധാന്‍മന്ത്രി കിസാന്‍ യോജന വഴി ഇവര്‍ക്ക് നേരിട്ട് ആനുകൂല്ല്യം ലഭ്യമാക്കുമെന്നും ധനമന്ത്രി പറഞ്ഞു. കാര്‍ഷിക ഉത്പന്നങ്ങള്‍ വിപണിയിലെത്തിക്കാന്‍ കിസാന്‍ റെയില്‍ പദ്ധതിയും പ്രഖ്യാപിച്ചു. ട്രെയിനില്‍ കര്‍ഷകര്‍ക്കായി പ്രത്യേക ബോഗികള്‍ മാറ്റിവെക്കും.
കാര്‍ഷിക മേഖലയ്ക്കായി 2.82 ലക്ഷം കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. കിസാന്‍ ക്രഡിറ്റ് കാര്‍ഡുകളും മന്ത്രി പ്രഖ്യാപിച്ചു. നബാര്‍ഡിന്റെ പുനര്‍വായ്പാ പദ്ധതികളും കര്‍ഷകര്‍ക്ക് ലഭ്യമാക്കുമെന്നാണ് ബജറ്റ് പ്രഖ്യാപനം. മാതൃക കര്‍ഷക നിയമങ്ങള്‍ മികച്ച രീതിയില്‍ നടപ്പാക്കുന്ന സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കും. 20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ ഊര്‍ജ്ജം വഴി പ്രവര്‍ത്തിക്കുന്ന പമ്പുകള്‍ വയ്ക്കാന്‍ സഹായമുണ്ടാകും.



