വി. കെ. ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചു

കൊച്ചി:പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായ മുൻമന്ത്രി വി. കെ ഇബ്രാഹിംകുഞ്ഞിന്റെ ചോദ്യം ചെയ്യൽ നടപടി ആരംഭിച്ചു.

ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുളള കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 30-11-2020 തിങ്കളാഴ്ചയാണ് വിജിലൻസിന്റെ ചോദ്യം ചെയ്യൽ. രാവിലെ 9 മുതൽ 12 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെയുമാണ് സമയം ചോദ്യം ചെയ്യലിനായി മൂവാറ്റുപുഴ വിജിലൻസ് കോടതി അനുമതി നല്‍കിയത്. തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ യൂണിറ്റ് ഡി വൈ എസ് പി ശ്യാം കുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് ചോദ്യം ചെയ്യുന്നത്.

രോഗിയായതിനാൽ ഓരോ മണിക്കൂറിലും പതിനഞ്ച് മിനിറ്റ് വിശ്രമം അനുവദിക്കണമെന്നും ശാരീരികമോ മാനസികമായി ബുദ്ധിമുട്ടിക്കരുതെന്നും കോടതി വിജിലന്‍സിന് നി‍ർദേശം നല്‍കി

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →