അമ്മയും മകളും ഉള്‍പ്പടെ നാലുപേര്‍ ഒരേകുടുംബത്തില്‍ നിന്ന് തിരഞ്ഞെടുപ്പ് മത്സരവേദിയില്‍

വയനാട്: അമ്മയും മകളും ഉള്‍പ്പടെ നാലുപേരാണ് തവിഞ്ഞാല്‍ പഞ്ചായത്തിലെ വാളാട് മത്സര രംഗത്തുളളത്. എടത്തന കോളനിയില്‍ നിന്നുളളവരാണ് നാലുപേരും . എടത്തന കുറ്യച്യ തറവാട്ടിലെ ലീല ടീച്ചര്‍ 18-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് .മകള്‍ മനീഷ 13-ാം വാര്‍ഡില്‍ മത്സരിക്കുന്നു. ലീലയുടെ ചേട്ടന്റെ മകന്‍ വിഎ ചന്ദ്രന്‍ 17-ാം വാര്‍ഡിലെ സ്ഥാനാര്‍ത്ഥിയാണ് . മൂന്നുപേരും എന്‍ഡിഎ സ്ഥാനാര്‍ത്ഥികളാണ്. എന്നാല്‍ ലീലടീച്ചറിന്റെ അമ്മാവന്റെ മകളായ പുഷ്പ പതിനെട്ടാം വാര്‍ഡില്‍ ടീച്ചറിന്റെ അതിരാളിയായിട്ടാമ് മത്സരിക്കുന്നത് എല്‍ഡിഎഫ്സ്ഥാ നാര്‍ത്തിയാണ് പുഷ്പ.

എടത്തന കുറിച്യ തറവാട്ടില്‍ 300ലധികം വോട്ടുകളാണുളളത്. സ്ഥാനാര്‍ത്ഥികളെ ഇവിടെനിന്ന് കണ്ടെത്താന്‍ മുന്നണികളെ പ്രേരിപ്പിക്കുന്ന ഘടകവും അതുതന്നെയാണ്. . 18-ാം വാര്‍ഡ് ബിജെപിയുടെ സിറ്റിംഗ് സീറ്റാണ്. എന്നാല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി എടത്തന കുടുംബത്തില്‍ നിന്നുളളതല്ല.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →