ഓക്‌സ്‌ഫോര്‍ഡ് വാക്‌സിനെ 90 ശതമാനം ഫലപ്രാപ്തിയിലെത്തിച്ച ആ പിശക് ഇതാണ്

ലണ്ടന്‍: 90 ശതമാനം ഫലപ്രാപ്തിയില്‍ എത്തി നില്‍ക്കുകയാണ് കൊവിഡിനെതിരേ വികസിപ്പിച്ച ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍.സിറം ഇന്‍സ്റ്റ്റ്റിയൂട്ടും ഒക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ചേര്‍ന്ന് നിര്‍മ്മിച്ച വാക്സിന്‍ ആദ്യഘട്ടത്തില്‍ 70% ഫലപ്രദമാണെന്നാണ് തെളിഞ്ഞത്. പിന്നാലെയാണ് പരീക്ഷണങ്ങളില്‍ കോവിഡിനെ പ്രതിരോധിക്കാന്‍ ഓക്സഫോര്‍ഡ് വാക്സിന്‍ 90%വരെ കഴിവുണ്ടെന്ന് വ്യക്തമായത്.

നിലവില്‍ കണ്ടുപിടിക്കപ്പെട്ട കോവിഡ് വാക്സിനുകളില്‍ ഏറ്റവും വിലകുറഞ്ഞതും, സ്റ്റോറു ചെയ്യാന്‍ എളുപ്പമായതുമായ വാക്സിന്‍ ആണ് ഓക്സ്ഫോര്‍ഡ് വാക്സിന്‍. റെഡുലേറ്റേഴ്സിന്റെ അനുമതി ലഭിക്കുകയാണെങ്കില്‍ ലോകത്തിന്റെ മുക്കിലു മൂലയിലും എളുപ്പം എത്തിക്കാവുന്ന വാക്സിനും ഇതാണ്.

70 ശതമാനം ഫലപ്രാപ്തിയില്‍ നിന്ന് 90 ശതമാനം വരെ വാക്‌സിനെ എത്തിച്ചതിന് പിന്നില്‍ ഒരു കഥയുണ്ട്. വൊളണ്ടിയര്‍മാര്‍ നടത്തിയ ചെറിയ പിശകാണിത്. വാക്‌സിന്റെ ആദ്യ ഡോസ് നല്‍കി കഴിഞ്ഞ് വൊളന്റിയര്‍മാരെ പഠിച്ച ഗവേഷകര്‍ക്ക് അവരില്‍ വാക്‌സിനെ തുടര്‍ന്നുള്ള പനി, തലവേദന, ക്ഷീണം തുടങ്ങിയവ വളരെ നേരിയ തോതിലാണ് കാണാന്‍ കഴിഞ്ഞത്. സംശയം തോന്നിയ ഗവേഷകര്‍ വീണ്ടും പരിശോധന നടത്തി. അപ്പോഴാണ് വാക്‌സിന്‍ ഡോസ് പകുതിയായി കുറച്ചാണ് വൊളന്റിയര്‍മാര്‍ ഉപയോഗിച്ചതെന്ന് മനസിലാക്കിയത്. ട്രയല്‍ പുനരാരംഭിക്കുന്നതിനുപകരം, പകുതി ഡോസ് തുടരാനും നിശ്ചിത സമയത്ത് മുഴുവന്‍ ഡോസ് ബൂസ്റ്റര്‍ ഷോട്ട് നല്‍കാനും ഗവേഷകര്‍ തീരുമാനിച്ചു.മൂവായിരത്തോളം പേര്‍ക്ക് പകുതി ഡോസും നാലാഴ്ചയ്ക്ക് ശേഷം ഒരു മുഴുവന്‍ ഡോസും നല്‍കി. ഫലപ്രാപ്തി 90%. മറ്റൊരു ഗ്രൂപ്പില്‍, നാല് ആഴ്ചകള്‍ക്കുള്ളില്‍ രണ്ട് പൂര്‍ണ്ണ ഡോസുകള്‍ നല്‍കി, എന്നാല്‍ അതിന്റെ ഫലപ്രാപ്തി 62% ആയിരുന്നു.

അതേസമയം,പകുതി ഡോസ് എന്തുകൊണ്ടാണ് മികച്ച സംരക്ഷണം നല്‍കിയതെന്ന് ഇപ്പോഴും വിശദീകരിക്കാന്‍ കഴിയില്ലെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു, ഇത് രോഗപ്രതിരോധവ്യവസ്ഥയെ വ്യത്യസ്തമായി സമീപിക്കുന്നതിനാലാവമെന്നും ഗവേഷണത്തിന് നേതൃത്വം നല്‍കിയ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. സാറാ ഗില്‍ബെര്‍ട്ട് പറഞ്ഞു:

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →