ദില്ലി: അക്രമികളുടെ വെടിവെയ്പിൽ മരിച്ച ബിജെപി നേതാവും വിവരാവകാശ പ്രവര്‍ത്തകനുമായ സുല്‍ഫിക്കര്‍ ഖുറേഷിയുടെ മകനും മരണപ്പെട്ടു.
ദില്ലിയിലെ നന്ദ്നഗരിയില്‍ വീടിന് സമീപത്തുള്ള പള്ളിയിൽ പ്രാർത്ഥനയിൽ പങ്കെടുക്കാനായി നടക്കുന്നതിനിടെ 23-11-2020 തിങ്കളാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്.
വാഹനത്തിൽ എത്തിയ സംഘത്തിന്റെ വെടിവെയ്പിൽ സുല്‍ഫിക്കര്‍ തത്ക്ഷണം മരിച്ചു. അക്രമികളെ തടയാന്‍ ശ്രമിച്ചപ്പോളാണ് മകന്‍ ജന്‍ ബാസിന് കുത്തേറ്റത്.
ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ജൻ ബാസ് 24.11.2020 ചൊവ്വാഴ്ച രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
സുൽഫിക്കറിന് തലയിലാണ് വെടിയേറ്റത്. ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. സമാനമായ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടവരാണ് അക്രമത്തിന് പിന്നിലെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ വേദ് പ്രകാശ് സൂര്യ പറഞ്ഞു.

