ജയ്പൂര്‍: രാജസ്ഥാനില്‍ നാടോടി കലാകാരന്‍മാര്‍ക്ക് ആശ്വാസമായി ‘പധാരോ മഹാരെ ഡെസ്’ എന്ന പേരില്‍ ഡിജിറ്റല്‍ കച്ചേരി പരമ്പര ആരംഭിച്ചു. പരിപാടി രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഞായറാഴ്ച (22/11/2020) ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ നാടോടി കലാകാരന്മാരെ പിന്തുണയ്ക്കുന്നതിന് രാജസ്ഥാന്‍ ആസ്ഥാനമായുള്ള ഗായിക മനേശ അഗര്‍വാളിന്റെ അര്‍പാന്‍ ഫൗണ്ടേഷന്റെ സംരംഭമാണ് ഇത്.പധാരോ മഹാരെ ഡെസ് സീരീസില്‍ ജോധ്പൂര്‍, ജയ്‌സാല്‍മീര്‍, ബാര്‍മര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള 70 നാടോടി കലാകാരന്മാര്‍ പങ്കെടുക്കും.
കച്ചേരി പരമ്പരയില്‍ പങ്കെടുക്കുന്ന പ്രശസ്ത കലാകാരന്മാരില്‍ മനേശ റാമും ഗ്രൂപ്പ് – ജയ്‌സാല്‍മീറിന്റെ മേഘ്വാള്‍സും ഉള്‍പ്പെടുന്നു. ഡാപ്പു ഖാന്‍, മിറാസിയുടെ മുമാല്‍,ബുണ്ടു ഖാനും ബാന്‍ഡും ജോധ്പൂരിലെ ലങ്കാസ്; താലു ഖാനും തരിഫ് ഖാനും; സുഗ്‌നി ദേവി, മെഹബൂബ് ഖാന്‍ എ്ന്നിവരും പരിപാടിയുടെ ഭാഗമാണ്. നിരവധി മാസങ്ങളായി ഉപജീവനമാര്‍ഗം നഷ്ടപ്പെട്ട ആര്‍ട്ടിസ്റ്റ് സമൂഹത്തെ ഈ സംരംഭം സഹായിക്കുമെന്ന് ചടങ്ങില്‍ മുഖ്യമന്ത്രി പറഞ്ഞു. നാടോടി കലാകാരന്മാര്‍ ഉപജീവനത്തിനായി അവരുടെ കലയെ മാത്രം ആശ്രയിക്കുന്നവരാണ് കൊറോണ വൈറസ് പ്രതിസന്ധി ഘട്ടത്തില്‍ അത്തരം നാടോടി കലാകാരന്മാരെ പിന്തുണയ്ക്കുന്നതിനുള്ള സവിശേഷമായ ഒരു ആശയമാണിത്. ഇത്തരം സംരംഭങ്ങള്‍ക്ക് സംസ്ഥാനത്തെ കലാരൂപങ്ങളുടെ വളര്‍ച്ചയില്‍ നിര്‍ണായക പങ്ക് വഹിക്കാനും വെര്‍ച്വല്‍ ടൂറിസത്തെ പ്രോത്സാഹിപ്പിക്കാനും കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സംരംഭത്തെ പിന്തുണച്ചതിന് മുഖ്യമന്ത്രി ശ്രീ അശോക് ഗെലോട്ട് ജിയോട് നന്ദിയുണ്ടെന്ന് മനേശ അഗര്‍വാള്‍ പറഞ്ഞു. അദ്ദേഹം എല്ലായ്‌പ്പോഴും സംസ്ഥാനത്തിന്റെ കലയ്ക്കും സംസ്‌കാരത്തിനും ഒരു ഉത്തേജനം നല്‍കിയിട്ടുണ്ട്, അദ്ദേഹത്തിന്റെ പിന്തുണ നാടോടി കലാകാരന്മാര്‍ക്കും ഞങ്ങള്‍ക്കും വളരെ പ്രോത്സാഹജനകമാണെന്നും അവര്‍ പ്രതികരിച്ചു.

