കിഫ്ബിക്കെതിരെയുളള സിഎജി റിപ്പോര്‍ട്ട് ,നേരിടാന്‍ നരിമാനെ ഇറക്കും

തിരുവനന്തപുരം: കിഫ്ബിക്കെതിയെുളള സിഎജി റിപ്പോര്‍ട്ടിനേയും, ഹൈക്കോടതിയിലുളള ഹര്‍ജിയേയും നേരിടാന്‍ സുപ്രീം കോടതി അഭിഭാഷകൻ ഹാലി എസ് നരിമാനെ ഇറക്കാന്‍ സര്‍ക്കാന്‍. നിലവിലുളള ലോട്ടറി കേസ് വാദിക്കുന്നതും നരിമാന്‍ തന്നെയാണ്. ഒരു സിറ്റിംഗിന് 10 ലക്ഷം രൂപയാണ് നരിമാന്റെ ഫീസ്. അഭിമാനത്തിന്റെയും നിലനില്‍പ്പിന്റെയും പ്രശ്‌നമെന്ന നിലയ്ക്ക് ഫീസ് കാര്യമാക്കാതെ മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെ തീരുമാനം.

കരട് റിപ്പോര്‍ട്ടില്‍ ഇല്ലാതിരുന്ന കാര്യങ്ങള്‍ അന്തിമ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയതിനേയും വായ്പയെടുക്കാന്‍ കിഫിബിക്ക് അനുമതിയില്ലെന്ന സിഎജി വാദത്തേയും നിയമപരമായി നേരിടാന്‍ ആണ് സര്‍ക്കാര്‍ ഭരണഘടനാ വിദഗ്ധനായ നരിമാന്റെ ഉപദേശം സ്വീകരിക്കാന്‍ തീരുമാനിച്ചത്. സിഎജി റിപ്പോര്‍ട്ടിലെ കിഫ്ബിക്കെതിരായ പരാമര്‍ശങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് പ്രതിരോധമുയര്‍ത്താനും ആലോചിക്കുന്നു.

അദ്ദേഹത്തിന്റെ ഉപദേശത്തിന്റെ അടിസ്ഥാനത്തിലാവും തുടര്‍ നടപടികള്‍ .കിഫ്ബിയുമായി ബന്ധപ്പെട്ട നിലവിലുളള കേസിലും അദ്ദേഹത്തിന്റെ ഉപദേശം തേടും.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →