കൊല്ലം: എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകി പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. ഇട്ടിവ ചാണപ്പാറ സ്വദേശി രഞ്ജിതിനെയാണ് കടയ്ക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പെണ്‍കുട്ടിയുടെ വീട്ടില്‍ ആരും ഇല്ലാതിരിക്കുന്ന സമയം മനസിലാക്കി എത്തി ഇയാൾ നിരന്തരമായി കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നു .
വീട്ടുകാര്‍ അറിയാതെയാണ് പ്രതി മൊബൈല്‍ ഫോണ്‍ വാങ്ങി നല്‍കിയത്. മാതാപിതാക്കള്‍ ഫോണ്‍ പിടിച്ചെടുത്ത് വിവരം അന്വേഷിച്ചപ്പോഴാണ് പീഡനം പുറത്തറിഞ്ഞത്. മിക്ക ദിവസങ്ങളിലും വീട്ടില്‍ ആരുമില്ലെന്ന് ഉറപ്പ് വരുത്തിയതിനു ശേഷം പെൺകുട്ടിയുടെ വീട്ടിലെത്തി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു എന്ന് മാതാപിതാക്കള്‍ പറയുന്നു.
പ്രതിക്കെതിരേ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കെസെടുത്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

