ഒളിവിൽ പോയ കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി; ബിനീഷ് കോടിയേരിക്കെതിരെ കൂടുതൽ തെളിവുകൾ ലഭിച്ചേക്കും

ബംഗളൂരു: ലഹരി ഇടപാടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ച കേസില്‍ നോട്ടീസ് കിട്ടിയതിനെ തുടര്‍ന്ന് ബിനീഷ് കോടിയേരിയുടെ ബിനാമിയെന്ന് സംശയിക്കുന്ന കാര്‍ പാലസ് ഉടമ അബ്ദുള്‍ ലത്തീഫ് ഇഡിയുടെ മുന്നിൽ ഹാജരായി.

ഇയാളെയും ബിനീഷിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യണമെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നേരത്തെ കോടതിയെ അറിയിച്ചിരുന്നു. അതിനായി 2020 നവംബര്‍ രണ്ടിന് ഹാജരാകാൻ ഇഡി അറിയിച്ചിരുന്നു. എന്നാല്‍ നോട്ടീസ് കിട്ടിയതിന് പിന്നാലെ ഇയാള്‍ ഒളിവില്‍ പോയിരുന്നു.

ബിനീഷ് കോടിയേരിയുടെ ബിനാമികളെന്ന് സംശയിക്കുന്ന ഡ്രൈവര്‍ അനികുട്ടന്‍, എസ്.അരുണ്‍ എന്നിവരും ഒളിവിലാണ്. ഇവരെ കസ്റ്റഡിയിലെടുക്കാന്‍ ഇഡി നീക്കം ആരംഭിച്ചു

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →