സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം

കാസര്‍കോട്: ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ കേരള പി.എസ്.സി. യുടെ വിവിധ മത്സര പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദേ്യാഗാര്‍ത്ഥികള്‍ക്കായി  സൗജന്യമായി ഒരു മാസത്തെ സമഗ്ര കോച്ചിംഗ് ക്‌ളാസ്സ് നല്‍കുന്നു.  എസ്.എസ്.എല്‍.സി. പാസ്സായവര്‍ക്കും അതിനുമുകളിലും യോഗ്യതയുളള   ജില്ലയിലെ എല്ലാ വിഭാഗത്തില്‍പ്പെട്ട ഉദേ്യാഗാര്‍ത്ഥികള്‍ക്കും  അപേക്ഷിക്കാം. അപേക്ഷകള്‍  നേരിട്ടോ, തപാലായോ ഇ-മെയിലായോ കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലും മഞ്ചേശ്വരം ബ്‌ളോക്ക് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ഇന്‍ഫര്‍മേഷന്‍ & അസിസ്റ്റന്റ് ബ്യൂറോയിലും നവബംര്‍ 30 നകം ലഭിക്കണം.  കാസര്‍കോട് ജില്ലാ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഫോണ്‍ 04994 255582, ഹോസ്ദുര്‍ഗ് ടൗണ്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഹോസ്ദുര്‍ഗ്ഗ് ഫോണ്‍ 04672209068. ഇ-മെയില്‍ :deeksgd.emp.lbr@kerala.gov.in

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →