തൃശ്ശൂര്‍ ജനുവരി 20: കുതിരാനില്‍ പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്റെ ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത് ഫെബ്രുവരി ആദ്യവാരം തുടങ്ങും. ഇതിന് മുമ്പായി മോക്ട്രില്‍ നടത്തും. അതിനാല്‍ ജനുവരി 28,29 തീയതികളില്‍ കര്‍ശനമായ വാഹന നിയന്ത്രണമുണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു. 1.2 കിലോമീറ്റര്‍ ദൂരത്തിലാണ് ഭൂഗര്‍ഭ കേബിള്‍ സ്ഥാപിക്കുന്നത്. 30 ദിവസത്തെ നിര്‍മ്മാണം രണ്ട് ഘട്ടത്തില്‍ നടപ്പിലാക്കാനാണ് തീരുമാനം.
പദ്ധതിയുടെ ഭാഗമായി റോഡില്‍ രണ്ട് മീറ്റര്‍ ദൂരത്തോളം കുഴിയെടുക്കേണ്ടി വരുമെന്നതിനാല്‍ വന്‍ ഗതാഗതകുരുക്കാണ് പ്രതീക്ഷിക്കുന്നത്. മോക് ഡ്രില്‍ നടത്തി പ്രശ്നങ്ങള്‍ കണ്ടെത്തിയശേഷം കൂടുതല്‍ സൗകര്യം ഒരുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ഊര്‍ജ്ജ വകുപ്പ് സെക്രട്ടറി അശോകിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ തുരങ്കം സന്ദര്‍ശിച്ചു.

