കൊച്ചിയില്‍ സ്മാര്‍ട്ട് ബസിന് തുടക്കമായി

കൊച്ചി: കൊച്ചിയില്‍ സ്മാര്‍ട്ട് ബസ് സര്‍വീസിന് തുടക്കമായി വൈറ്റില മൊബിലിറ്റി ഹബ്ബില്‍ കേരള മെട്രോപോളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് അതോരിറ്റി സിഇഒ ജാഫര്‍ മാലിക് ബസുകളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. രണ്ടുദിവസത്തെ പരീക്ഷണ ഓട്ടം നേരത്തെ പൂര്‍ത്തിയാക്കിയിരുന്നു. കൊച്ചി സ്മര്‍ട്ടബസ് കണ്‍സോര്‍ഷ്യത്തിന്റെ നേതൃത്വത്തിലാണ് സര്‍വീസ് നടത്തുക.

കെഎം ആര്‍ .എല്ലുമായി കരാര്‍ ഒപ്പുവച്ച ഒരുകൂട്ടം സ്വകാര്യ ബസ് കമ്പനികളാണ് കൊച്ചി സ്മാര്‍ട്ട് ബസ് കണ്‍സോര്‍ഷ്യത്തിലെ അംഗങ്ങള്‍. കൊച്ചി വണ്‍ കാര്‍ഡുപയോഗിച്ച് ടിക്കറ്റ്, പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം, ബസ് എവിടെയെന്ന് കണ്ടെത്താവുന്ന സംവിധാനം, എമര്‍ജന്‍സി ബട്ടണുകള്‍ ,നിരീക്ഷണ ക്യാമറകള്‍, ലൈവ് സ്ട്രീമിംഗ്, വനിതാ ടിക്കറ്റ് ചെക്കിംഗ് ഇന്‍സ്‌പെക്ടര്‍മാര്‍ ,ഓണ്‍ലൈന്‍ ടിക്കറ്റിംഗ് ആപ്പ് എന്നിവ ബസുകളുടെ പ്രത്യേകതയാണ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →