മുംബൈ: കുംഭമേളയിലെ സന്യാസിമാരുടെ നഗ്നതാ പ്രദർശനം കേസാകാത്തതെന്താണ് ചോദ്യം നടിയും എഴുത്തുകാരിയുമായ പൂജാ ബേഡിയുടേതാണ്. ഗോവയിലെ ബീച്ചിൽ നഗ്നതാ പ്രദർശനം നടത്തിയതിന്റെ പേരിൽ നടൻ മിലിന്ദ് സോമനെതിരെ കേസെടുത്തതിന്റെ പശ്ചാത്തലത്തിലാണ് പൂജയുടെ ചോദ്യം. കുംഭമേളയിൽ രണ്ട് നഗ്ന സന്യാസിമാർ നൃത്തം ചെയ്യുന്ന ചിത്രവും നടി പോസ്റ്റ് ചെയ്തിട്ടുണ്ട്.
ഗോവയിലെ കടൽത്തീരത്ത് നഗ്നനായി ഓടിയെന്നാരോപിച്ച് നടൻ മിലിന്ദ് സോമനെതിരെ നിരവധി ട്വീറ്റുകൾ വന്നിരുന്നു. രാജ്യത്തുടനീളം വിവിധ മത സദസ്സുകളിൽ വസ്ത്രം ധരിക്കാതെ പങ്കെടുക്കുന്ന നാഗ സന്യാസിമാർക്കെതിരെ എന്തുകൊണ്ട് ആരും പരാതികൾ നൽകുന്നില്ലെന്ന് നടി പോസ്റ്റിൽ ചോദിക്കുന്നു.
ആയിരക്കണക്കിന് ആളുകളുടെ ഒത്തുചേരലിൽ നാഗ സന്യാസിമാർ അവരുടെ സ്വകാര്യ ഭാഗങ്ങൾ പ്രദർശിപ്പിക്കുന്നു. ആരും പക്ഷേ ഇതിനെ എതിർത്തു കാണാറില്ലെന്നും ബേഡി പറഞ്ഞു.

