കറുകച്ചാല്‍: 20കാരിയുമായി ഒളിച്ചോടിയ 58കാരന്‍ പാസ്റ്റര്‍ കറുകച്ചാല്‍ പോലീസിന്‍റെ പിടിയിലായി. ചാമംപതാല്‍ മാപ്പിളക്കുന്നേല്‍ എംസി ലൂക്കോസാണ് പിടിയിലായത്. മുണ്ടക്കയം സ്വദേശിനിയായ യുവതിയുമായി കഴിഞ്ഞമാസമാണ് പാസ്റ്റര്‍ നാടുവിട്ടത്. യുവതിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ആറുമാസം മുമ്പ് യുവതിയുടെ വീട്ടില്‍ പ്രാര്‍ത്ഥനക്കെത്തിയപ്പോഴാണ് പാസ്റ്റര്‍ യുവതിയുമായി പരിചയത്തിലായത്. തുടര്‍ന്ന് പതിവായി ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇത് പ്രണയത്തിലേക്ക് വഴിമാറി. യുവതിക്ക് വിവാഹാലോചനകള്‍ വന്നതോടെ നാടുവിടാമെന്ന് യുവതി ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ 27ന് മുണ്ടക്കയത്തെത്തിയ പാസ്റ്റര്‍ ഇരുവരുടേയും മൊബൈല്‍ഫോണ്‍ വിറ്റശേഷം യുവതിയുമായി തമിഴ് നാട്ടിലേക്ക് കടക്കുകയായിരുന്നു. കമ്പത്ത് എത്തിയ ശേഷം പാസ്റ്ററുടെ ബൈക്കും വിറ്റു. കമ്പം തേനി തുടങ്ങിയ സ്ഥലങ്ങളിലെ വിവധ ലോഡ്ജുകളിലാണ് കഴിഞ്ഞിരുന്നത്.

