കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപെട്ട വീട്ടമ്മ മരിച്ചു

തൃക്കരിപ്പൂര്‍: വീട്ടുപറമ്പില്‍ നിന്നും കടന്നല്‍ കുത്തേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന വീട്ടമ്മ മരിച്ചു. തൃക്കരിപ്പൂര്‍ കൈക്കോട്ട് കടവ് സ്‌കൂളിന്‌സമീപം പരേതനായ കുഞ്ഞിമൊയ്തീന്‍ ഹാജിയുടെ ഭാര്യ കടവത്ത് പുരയില്‍ ഖദീജ (70) ആണ് മരിച്ചത്. ചൊവ്വാഴ്ച (10.11.2020) രാവിലെ 9 മണിയോടെയാണ് സംഭവം. വീടിന് സമീപത്തെ മകളുടെ പറമ്പിലെത്തിയ ഖദീജയെ കടന്നല്‍കൂട്ടം ആക്രമിക്കുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ മകള്‍ മൈമുന(55), പേരക്കുട്ടികളായ മശ്ഹൂര്‍(19), തന്‍സീര്‍(17) എന്നിവര്‍ക്കും കടന്നല്‍ കുത്തേറ്റു.

അവശയായ ഖദീജയെ ആദ്യം പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ എത്തിച്ച് പ്രഥമശുശ്രൂഷക്കുശേഷം പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ് പരേതനായ മുഹമ്മദ് കുഞ്ഞി, മാതാവ് പരേതയായ നഫീസ. മക്കള്‍ അശ്‌റഫ് (ബംഗളൂരു), മൈമുന, സുഹ്‌റ, ത്വാഹിറ, ബുശ്‌റ. മരുമക്കള്‍ അബുബക്കര്‍(ചെന്നൈ), നാസര്‍(ബീരിച്ചേരി), ഖാസിം(തൃക്കരിപ്പൂര്‍), യൂനൂസ് (പളളിക്കര)ശമീമ(ഉടുമ്പുന്തല)ഖബറടക്കം ഉടുമ്പുന്തല ജുമാ മസ്ദിദ് ഖബര്‍സ്ഥാനില്‍.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →