പട്ന: ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ഫലം പുറത്ത് വരവേ എന്‍ഡിഎ മുന്നില്‍. 128 സീറ്റുകളിലാണ് എന്‍ഡിഎ മുന്നില്‍. 99 സീറ്റിലാണ് മഹാസഖ്യം മുന്നില്‍. 20 ശതമാനം വോട്ടുകളാണ് ഇതുവരെ എണ്ണിത്തീർന്നത്.
എന്‍ഡിഎ മുന്നേറുമ്പോള്‍ തന്നെ നിതീഷ് കുമാറിന്റെ ജെഡിയുവിന്റെ പ്രകടനം മോശമാണ്. 74 സീറ്റിൽ ബി ജെ പി ലീഡ് ചെയ്യുമ്പോൾ 47 സീറ്റ് മാത്രമാണ് ജെ ഡി യു വിനുള്ളത് .
മഹാസഖ്യത്തിൽ 59 സീറ്റിൽ ആർ ജെ ഡി യും 21 സീറ്റിൽ കോൺഗ്രസ്സും 19 സീറ്റിൽ ഇടതു പക്ഷവുമാണ് ലീഡ് ചെയ്യുന്നത്

