ബിനീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് നാ​ര്‍​കോ​ട്ടി​ക് കണ്‍​ട്രോ​ള്‍ ബ്യൂ​റോ

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു മ​യ​ക്കു​മ​രു​ന്ന് കേ​സു​മാ​യ ബ​ന്ധ​പ്പെ​ട്ട പ​ണ​മി​ട​പാ​ടി​ല്‍ പി​ടി​യി​ലാ​യ ബി​നീ​ഷ് കോ​ടി​യേ​രി​യെ ക​സ്റ്റ​ഡി​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട് നാ​ര്‍​കോ​ട്ടി​ക് കണ്‍​ട്രോ​ള്‍ ബ്യൂ​റോ(​എ​ന്‍​സി​ബി) അപേക്ഷ നൽകി. ബംഗളുരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് അപേക്ഷ നൽകിയത്. ബി​നീ​ഷി​ന്‍റെ ഇ​ഡി ക​സ്റ്റ​ഡി കാ​ലാ​വ​ധി 7-11-2020 ശനിയാഴ്ച അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​ട​പ​ടി.

അ​പേ​ക്ഷ തി​ങ്ക​ളാ​ഴ്ച കോ​ട​തി പ​രി​ഗ​ണി​ക്കും. ഉ​ച്ച​യ്ക്ക് ബി​നീ​ഷി​നെ ബം​ഗ​ളൂ​രു സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. അ​തി​നു മു​ന്‍​പാ​യി വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കും. ഒന്‍​പ​ത് ദി​വ​സ​മാ​ണ് ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി ​ബി​നീ​ഷി​നെ ഇഡി ചോ​ദ്യം ചെ​യ്ത​ത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →