കൊച്ചി: നടൻ ദീലിപിൻ്റെ മകൾ മീനാക്ഷി ഓണ്‍ലൈന്‍ മാധ്യമങ്ങൾക്കെതിരെ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയിലാണ് കേസെടുത്തത്.
നേരിട്ടു നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തില്‍ ജുഡീഷ്യല്‍ ഫസ്‌റ്റ്‌ക്ലാസ് മജിസ്‌ട്രേറ്റിന്റെ നിര്‍ദേശപ്രകാരം ആലുവ ഈസ്റ്റ് പോലീസിസാണ് കേസ് രജിസ്റ്റർ ചെയ്തത്.
2020 ജൂലൈ, ഓഗസ്‌റ്റ് മാസങ്ങളില്‍ ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് മീനാക്ഷി പരാതിയിൽ വ്യക്തമാക്കി. തന്നെയും പിതാവിനെയും അപകീര്‍ത്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് വാർത്തകൾ പ്രചരിപ്പിച്ചതെന്നും മീനാക്ഷിയുടെ പരാതിയില്‍ പറയുന്നു.

