മുന്നാക്ക സാമ്പത്തിക സംവരണത്തിനെതിരേയുള്ള പൊതു താല്‍പര്യ ഹര്‍‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി

കൊച്ചി: മുന്നാക്ക സാമ്പത്തിക സംവരണം ചോദ്യം ചെയ്തുള്ള പൊതു താല്‍പര്യ ഹര്‍‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിനോട് നിലപാടറിയിക്കാന്‍ ആവശ്യപ്പെട്ടു. കോഴിക്കോട് പുതുപ്പടി സ്വദേശി പി കെ നുജെയിം ആണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

മുന്നാക്കക്കാരിലെ സാമ്പത്തികമായ പിന്നോക്കക്കാര്‍ക്ക് പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കണമെന്നാണ് ഹര്‍ജിക്കാരന്റെ ആവശ്യം. സാമ്പത്തിക അടിസ്ഥാനത്തില്‍ ഉള്ള സംവരണം ഭരണഘടനാ വിരുദ്ധവും സംവരണ തത്വങ്ങളുടെ ലംഘനവുമാണെന്നു ചൂണ്ടിക്കാട്ടിയാണ് പൊതു താൽപര്യഹര്‍ജി നൽകിയിരുന്നത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →