മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരങ്ങൾ കുത്തിതുറന്നു; സ്വർണവും പണവും മോഷ്ടിച്ചു

അങ്കമാലി: കാലടിക്ക് സമീപം മറ്റൂർ നീലംകുളങ്ങര ഭഗവതി ക്ഷേത്രത്തിൽ മോഷണം. മൂന്ന് ഭണ്ഡാരവും ഓഫിസിലെ അലമാരകളും കുത്തി തുറന്നു. സ്വർണവും പണവും നഷ്ടപ്പെട്ടിട്ടുണ്ട്. ക്യാഷ് കൗണ്ടറിന്റെ ഗ്രില്ല് തകർത്താണ് മോഷ്ടാക്കാൾ അകത്തു കടന്നത്. പ്രധാന ഗെയ്റ്റ് തുറക്കാതെ മതിൽ ചാടിക്കടന്നാണ് മോഷ്ടാവ് ക്ഷേത്രത്തിനുള്ളിൽ കടന്നതെന്നാണ് കരുതുന്നത്.

4-11-2020 ബുധനാഴ്ച പുലർച്ചെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരാണ് മോഷണം നടന്നത് മനസിലാക്കിയത്. അലമാരയിലെ വസ്തുക്കൾ വലിച്ച് വാരി ഇട്ടിരുന്ന നിലയിലായിരുന്നു. ഒരു പവൻ വരുന്ന ലോക്കറ്റ് നഷ്ടപ്പെട്ടിട്ടുണ്ട്. പണം നഷ്ടപ്പെട്ടത് തിട്ടപ്പെടുത്തിയിട്ടില്ല. ക്ഷേത്രത്തിന്റെ ഓഫിസിലെ മൂന്ന് അലമാരയും കുത്തി തുറന്നിട്ടുണ്ട്. ക്ഷേത്രത്തിന് മുന്നിലുള്ള ഭണ്ഡാരം കുത്തിതുറന്ന നിലയിലാണ്. സമീപത്തെ പാടത്താണ് ഒരു ഭണ്ഡാരം കിടന്നിരുന്നത്. സർപ്പകാവിന് മുന്നിലെ ഭണ്ഡാരവും ശ്രീകോവിലിനകത്തെ ഭണ്ഡാരവും തകർത്തു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →