മലയാള ചലചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുളള ജെസി ഡാനിയേല്‍ പുരസ്‌കാരം ഹരിഹരന്‌

തിരുവനന്തപുരം: മലയാള ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനക്കുളള 2019ലെ ജെസി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്‌. 5 ലക്ഷം രൂപയും പ്രശസ്‌തിപത്രവും ശില്‍പവും അടങ്ങുന്നതാണ്‌ സംസ്ഥാന സര്‍ക്കാരിന്റെ ഈ പരമോന്നത പുരസ്‌കാരം.

എംടി വാസുദേവന്‍നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍ ,നടി വിധുബാല ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്‌, എന്നിവര്‍ ചേര്‍ന്നാണ്‌ പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തതെന്ന്‌ സാംസ്‌കാരിക വകുപ്പ്‌ മന്ത്രി എകെ ബാലന്‍ അറിയി‌ച്ചു. അരനൂറ്റാണ്ടിലധികമായി ചലചിത്ര രംഗത്ത്‌ നിറഞ്ഞുനില്‍ക്കുന്ന ഹരിഹരന്‍ ചലചിത്ര ചരിത്രത്തിലെ നാഴിക കല്ലുകളായ നിരവധി സിനിമകള്‍ സമ്മാനിച്ചെന്ന്‌ സമിതി വിലയിരുത്തി.

കോഴിക്കോട്‌ പളളിപ്പുറം സ്വദേശിയായ ഹരിഹരന്‍ സ്‌കൂള്‍ അദ്ധ്യാപകനും സംഗീതജ്ഞനുമായ എന്‍ മാധവന്‍ നമ്പീശന്‍റെയും പാര്‍വതി ബ്രാഹ്മണിയമ്മയുടേയും മകനാണ്‌ . ഭവാനിയമ്മയാണ്‌ ഭാര്യ. മക്കള്‍ ഡോ. പാര്‍വ്വതി, ഗായത്രി, ആനന്ദ്‌ കിഷോര്‍. ചെന്നൈ നുങ്കംപക്കത്താണ്‌ ഹരിഹരന്‍ ഇപ്പോള്‍ താമസിക്കുന്നത്‌.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →