കണ്ണൂര്‍: മുഴപ്പിലങ്ങാട് കല്ലുമ്മക്കായ പറിക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ടയാള്‍ മരിച്ചു.നിര്‍മ്മാണ തോഴിലാളി യൂണിയന്‍ മുഴപ്പിലങ്ങാട് വില്ലേജ് പ്രസിഡന്റാണ് മരണപ്പെട്ടത്. മത്സ്യതൊഴിലാളികള്‍ രക്ഷപെടുത്തി ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു.
സിപിഐ(എം) മഠംബ്രാഞ്ച് മുന്‍ സെക്രട്ടറി, മുഴപ്പിലങ്ങാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കന്‍ററി സ്കൂള്‍ പിടിഎ മുന്‍ പ്രസിഡന്‍റ് , യങ്ങ് ഫൈറ്റേഴ്‌സ് ക്ലബ്ബ് മുന്‍ രക്ഷാധികാരിഎന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
പരേതനായ കാവില്‍ ഗോവിന്ദന്‍ന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ സുനില(ചൊവ്വ കോ-ഓപ്പറേറ്റീവ് ബാങ്ക് മഠം ബ്രാഞ്ച് ജീവനക്കാരി )മക്കള്‍ നിഖില്‍,നിവിന്‍, മരുമകള്‍ ശയന, സഹോദരങ്ങള്‍ പ്രേമന്‍ (അണ്ടലൂര്‍), പ്രസന്ന, പ്രദീപന്‍ , പ്രമോദന്‍, പ്രജീന. സംസ്‌കാരം 04/11/2020 ബുധനാഴ്ച വൈകുന്നേരം മൂന്നു മണിക്ക് മുഴപ്പിലങ്ങാട് പഞ്ചായത്ത് പൊതു ശ്മശാനത്തില്‍

