തിരുവനന്തപുരം: സവാളയുടെ വിലക്കയറ്റം തടയാനുള്ള നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. സപ്ലൈകോ നാഫെഡ് വഴി സംഭരിച്ച സവാളയുടെ തിരുവനന്തപുരം ജില്ലയിലെ വിതരണം 3.11.2020 ചൊവ്വാഴ്ച മുതൽ ആരംഭിക്കും.
സപ്ലൈകോ ഔട്ട്‌ലെറ്റുകള്‍ മുഖേനയാണ് വിതരണം നടത്തുകയെന്ന് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഒരു റേഷന്‍ കാര്‍ഡിന് 2 കിലോ സവാള ലഭിക്കും. 45 രൂപ നിരക്കിലാവും വിതരണം.
ലൈസന്‍സി സറണ്ടര്‍ ചെയ്ത തിരുവനന്തപുരം നഗരത്തിലെ ഒരു കടയാണ് സപ്ലൈകോ ഏറ്റെടുത്ത് നടത്തുന്നത് എന്നും റേഷന്‍ കടകളെല്ലാം സപ്ലൈകോ ഏറ്റെടുക്കുന്നുവെന്ന പ്രചാരണം തെറ്റാണെന്നും ഭക്ഷ്യപൊതുവിതരണമന്ത്രി പി. തിലോത്തമന്‍ പ്രതികരിച്ചു.

