തിരുവനന്തപുരം: ഭരണ ഭാഷ മലയാളം ആക്കേണ്ടത് നിയമം അടിച്ചേല്‍പിച്ചു കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളം ഉപയോഗിക്കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ അച്ചടക്ക നടപടി എടുക്കാന്‍ സര്‍ക്കാര്‍ മടിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ഭരണ ഭാഷ മലയാളമാക്കുന്നതില്‍ നിന്ന് സര്‍ക്കാര്‍ പിന്നോട്ടു പോകുമെന്ന് ആരും കരുതേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി നിയമസഭയില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

