തൃശ്ശൂർ മെഡിക്കൽ കോളജിൽ കൊറോണ രോഗി തൂങ്ങി മരിച്ച നിലയിൽ

തൃശ്ശൂര്‍ : മെഡിക്കല്‍ കോളേജില്‍ കൊറോണ രോഗിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി . മുതുവറ സ്വദേശി ശ്രീനിവാസനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് . തിങ്കളാഴ്ച (02/11/2020) രാവിലെയോടെയായിരുന്നു സംഭവം.

ആശുപത്രിയിലെ ശുചിമുറിയ്ക്ക് സമീപമാണ് ശ്രീനിവാസനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കൊറോണ പ്രോട്ടോക്കോള്‍ പ്രകാരം സംസ്‌കരിക്കും.

പിത്താശയ രോഗത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുന്നതിനിടെയാണ് ശ്രീനിവാസന് കൊറോണ സ്ഥിരീകരിച്ചത്. തുടര്‍ന്ന് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →