അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ അയച്ച യുവാവിനെതിരെ പോലീസ് കേസെടുത്തു

തൃശൂര്‍: വീട്ടമ്മയ്ക്കെതിരെ അപകീര്‍ത്തികരമായ സന്ദേശങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച യുവാവിനെതിരെ വലപ്പാട് പോലീസ് കേസെടുത്തു. നാട്ടിക സ്വദേശി മുഹമ്മദ് അദീപിനെതിരെയാണ് കേസ്. പ്രതിയെ വലപ്പാട് പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തി പരാതിക്കാരി തിരിച്ചറിഞ്ഞശേഷമാണ് കേസെടുത്തത്.

അദീപിനെതിരെ വലപ്പാട് സ്റ്റേഷനിലും തൃശൂര്‍ സൈബര്‍ സെല്ലിലുമായി നാല് കേസുകള്‍ പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇനി ഒരു കേസുകൂടി രജിസ്റ്റര്‍ ചെയതാല്‍ സ്‌റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെടുത്തുമെന്ന് വലപ്പാട് പോലീസ് അറിയിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →