കുടുംബത്തില്‍ പുതിയ സന്തോഷം; ചെമ്പൻ വിനോദ് ജോസിനെ ആശംസകള്‍ കൊണ്ട് മൂടി ആരാധകര്‍

കൊച്ചി: നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ കടന്നു കൂടിയ താരമാണ് ചെമ്പന്‍ വിനോദ് ജോസ്. അഭിനയത്തിന് പുറമെ നിര്‍മ്മാതാവായും തിരക്കഥാകൃത്തായും ചെമ്പന്‍ വിനോദ് ജോസ് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. നായകന്‍ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ചെമ്പൻ വിനോദിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. കോമഡി വേഷങ്ങളും സ്വഭാവിക കഥാപാത്രങ്ങളും വില്ലന്‍ വേഷങ്ങളും എല്ലാം തന്റെ കൈകളില്‍ ഭദ്രമാണെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയകളിലും സജീവമായ ചെമ്പന്‍ വിനോദ് പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോള്‍ വൈറലാകുന്നത്.

ചെമ്പന്റെ കുടുംബത്തില്‍ നിന്നും ചെമ്പന്റെ സഹോദരനായ ഉല്ലാസ് രംഗത്തേക്ക് എത്തുകയാണ്. സംവിധായകന്‍ ആയിട്ടാണ് ഉല്ലാസിന്റെ അരങ്ങേറ്റം. സഹോദരന്‍ സംവിധാനം ചെയ്യുന്ന പാമ്പിച്ചി എന്ന സിനിമയെക്കുറിച്ചുള്ള വിശേഷം ചെമ്പന്‍ വിനോദ് സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചു. ചിത്രത്തില്‍ ചെമ്പന്‍ ഉല്ലാസ് അഭിനയിക്കുന്നുമുണ്ട്. ബ്രോസ്‌കി പിക്‌ചേഴ്‌സാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചെമ്പന്‍ വിനോദിന്റെ തിരക്കഥയിലൊരുങ്ങിയ അങ്കമാലി ഡയറീസില്‍ സഹോദരനായ ഉല്ലാസും അഭിനയിച്ചിരുന്നു. നിരവധി പേരാണ് ചെമ്പന്‍ പങ്കുവെച്ച ചിത്രത്തിന് കീഴില്‍ ആശംസകള്‍ അറിയിച്ചെത്തിയിട്ടുള്ളത്. ലോക് ഡൗണ്‍ സമയത്ത് വിവാഹിതനായ ചെമ്പൻ വിനോദിന്റെ വിവാഹത്തി ന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഭാര്യയും ചെമ്പനും തമ്മിലുള്ള പ്രായവ്യത്യാസത്തെക്കുറിച്ചും ചില വിമർശനങ്ങള്‍ ഉയർന്നിരുന്നു. ഭാര്യയ്ക്ക് വളരെ പ്രായം കുറവായതായിരുന്നു ഇതിന് കാരണം.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →