തിരുവനന്തപുരം : നെയ്യാർ സഫാരി പാർക്കിൽ കൂടുപൊട്ടിച്ച് രക്ഷപ്പെട്ട കടുവയെ മയക്കുവെടി വെച്ച് പിടികൂടി. 31-10-2020, ശനിയാഴ്ച വൈകീട്ടാണ് രക്ഷപ്പെട്ടത്. മണിക്കൂറോളമുള്ള പരിശ്രമത്തിനുശേഷം 01-11-2020, ഞായറാഴ്ച ഉച്ചയോടെ ഡോക്ടർ അരുൺ സക്കറിയയുടെ നേതൃത്വത്തിലുള്ള ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സ് മയക്കുവെടി വെച്ചാണ് കടുവയെ പിടിച്ചത്.
വയനാട്ടിൽ നിന്നും വെള്ളിയാഴ്ച പിടികൂടിയ കടുവയെ ശനിയാഴ്ച ഉച്ചയോടെയാണ് നെയ്യാറിൽ എത്തിച്ചത്. 9 വയസ്സ് പ്രായമുണ്ട് കടുവയ്ക്ക് . കൂടിന്റെ പഴക്കം കൊണ്ടാണ് കടുവയ്ക്ക് കൂടു പൊളിച്ചു പുറത്ത് കടക്കാൻ കഴിഞ്ഞത്. പത്തേക്കർ വിസ്തൃതിയിൽ ചുറ്റും കെട്ടിയടച്ച മനുഷ്യനിർമ്മിത വനമാണ് നെയ്യാർ സഫാരി പാർക്ക് . അതുകൊണ്ട് അതിന് പുറത്തേക്ക് കടക്കാൻ കഴിഞ്ഞില്ല. രാത്രി സമയങ്ങളിൽ മയക്കുവെടി വെക്കരുത് എന്ന് ചട്ടവുമുണ്ട്. എങ്കിലും വനപാലകരുടെയും ഫോറസ്റ്റ് റാപ്പിഡ് ഫോഴ്സിന്റേയും നിരീക്ഷണത്തിലായിരുന്നു കടുവ. മണിക്കൂറുകളോളം പരിശ്രമിച്ചതിനു ശേഷം ഞായറാഴ്ച ഉച്ചയോടെ കടുവയെ പിടികൂടി.
കടുവയ്ക്ക് ആരോഗ്യപ്രശനങ്ങളൊന്നുമില്ല. 24 മണിക്കൂർ നിരീക്ഷണത്തിലാണ് കടുവ

