കോഴിക്കോട് കാട്ടുപന്നികൾ വീടിനകത്തേക്ക് പാഞ്ഞുകയറി. നാട്ടുകാർ പ്രതിഷേധിക്കുന്നു

കോഴിക്കോട്: കൂരാച്ചുണ്ടില്‍ കാട്ടുപന്നികള്‍ വീടിനകത്തേക്ക് പാഞ്ഞുകയറി. 2020 ഒക്ടോബർ 30 വെള്ളിയാഴ്ച രാവിലെ 7 മണിയോടെയാണ് പന്നികൾ വീട്ടിനകത്ത് കയറിപ്പറ്റിയത്.കൂരാച്ചുണ്ട് പൂവത്തും ചോല പാല മലയില്‍ മോഹനൻ്റെ വീട്ടിലാണ് അപ്രതീക്ഷിത സംഭവം. പന്നികൾ കയറിയതോടെ വീട്ടുകാരും നാട്ടുകാരും വനംവകുപ്പിനെതിരെ പ്രതിഷേധിച്ചു. ഡിഎഫ്‌ഒ വരാതെ പന്നികളെ തുറന്ന് വിടില്ലെന്ന് വ്യക്തമാക്കി നാട്ടുകാർ വീട് പൂട്ടി.

ഡിഎഫ്‌ഒ വന്നശേഷം മയക്കുവെടി വച്ച്‌ പന്നികളെ പുറത്തിറക്കണമെന്നും കൊല്ലണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു പെരുവണ്ണാമൂഴി ഫോറസ്റ്റും കൂരാച്ചുണ്ട് പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്. പന്നികളെ എന്തു ചെയ്യണമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.വീട്ടിലേക്ക് അതിക്രമിച്ചു കയറിയതിനാല്‍ ഇവയെ അപകടകാരികളെന്ന വിഭാ​ഗത്തില്‍ പെടുത്താവുന്നതാണെന്നും
അപകടകാരികളായ പന്നികളെ വെടിവച്ചു കൊല്ലുന്നതില്‍ നിയമതടസ്സമില്ലെന്നും ഡിഎഫ്‌ഒ രാജീവ് മാധ്യമങ്ങളോട് പ്രതികരിച്ചു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →