എരുത്തേമ്പതി: കുടുംബ വഴക്കിനിടെ അബദ്ധത്തില്‍ കറിക്കത്തി ദേഹത്ത് കുത്തിക്കയറി ഗൃഹനാഥന് മരിച്ചു. ആര്വിപിപുതൂര് മുത്തുകൗണ്ടര്‍കുളം എസ് കാളിയപ്പന് (57) ആണ് മരിച്ചത്. സംഭവത്തില്‍ മൂത്തമകള്‍ മാലതി(23)യെ കൊഴിഞ്ഞാന്പാറ പോലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച (28.10.2020) 6 മണിയോടെയാണ് സംഭവം. തലേദിവസം വൈകിട്ട മദ്യപിച്ചെത്തിയ കാളിയപ്പന് ഭാര്യയും മക്കളുമായി വഴക്കിടുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. വീട്ടുകാര്‍ കാളിയപ്പനെ പുറത്താക്കി വാതിലടച്ചു. രാവിലെ വാതില്‍ തുറക്കാനാവശ്യപ്പെട്ട് ബഹളം വച്ചു. വാതില്‍ തുറന്നതോടെ പച്ചക്കറി മുറിക്കുകയായിരുന്ന മാലതിയുടെ കഴുത്തിന് പിടിച്ച് കാളിയപ്പന് ഞെരിച്ചു.
തുടര്‍ന്നുണ്ടായ പിടിവലിക്കിടെ മാലതിയുടെ കയ്യിലുണ്ടായിരുന്ന കറിക്കത്തി അബദ്ധത്തില്‍ കാളിയപ്പന്റെ ശരീരത്തില്‍ കുത്തിക്കയറുകയായിരുന്നു. ഇടത് നെഞ്ചിന്റെ താഴെയാണ് മുറിവേറ്റത്.

