പാരീസ്: ഫ്രഞ്ച് നഗരമായ നൈസിലെ ഒരു ക്രിസ്ത്യൻ പള്ളിയിലുണ്ടായ കത്തിയാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായും സൂചനയുണ്ട്.
വ്യാഴാഴ്ച (29/10/20 ) പകലാണ് ആക്രമണം നടന്നത്. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് വലതുപക്ഷ റിപ്പബ്ലിക്കൻ പാർടിയുടെ മുൻ എം പി കൂടിയായ മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിലൂടെ അറിയിച്ചു. ഭീകരാക്രമണം എന്നാണ് മേയർ സംഭവത്തെ വിശേഷിപ്പിച്ചത്.
സംഭവത്തെ തുടർന്ന് ഫ്രഞ്ച് ആഭ്യന്തര മന്ത്രി ജെറാൾഡ് ഡാർമനിൻ അടിയന്തര യോഗം ചേർന്നു.
മുഹമ്മദ് നബിയുടെ കാർടൂൺ പ്രദർശനത്തിൻ്റെ പേരിൽ അധ്യാപകൻ കൊല്ലപ്പെട്ടതിനെ തുടർന്ന് ഫ്രാൻസും തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളും തമ്മിൽ കടുത്ത വിദ്വേഷം നിലനിൽക്കവെയാണ് പുതിയ ആക്രമണം നടന്നിരിക്കുന്നത്.

