പാലക്കാട്: വാളയാര്‍ കേസില്‍ നീതിക്കുവേണ്ടി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ നടത്തുന്ന സമരം തെറ്റിദ്ധാരണയുടെ പേരിലാണെന്ന് മന്ത്രി എ.കെ.ബാലൻ. സമരത്തിൽ നിന്ന് കുടുംബം പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഹൈക്കോടതിയുടെ മുന്നിലുളള വിഷയത്തില്‍ സമരമെന്തിനാണെന്ന് മനസിലാവുന്നില്ല. കേസില്‍ ജുഡീഷ്യല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടുപ്രകാരമുളള നടപടികള്‍ പുരോഗമിക്കുകയാണ്. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരെ തിരിയുകയാണ് കുടുംബം. ആരെങ്കിലും തെറ്റിദ്ധരിപ്പിക്കുന്നതായിരിക്കും. അങ്ങനെയെങ്കില്‍ സമരത്തിന് നിന്ന് പിന്മാറണം. പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിയപരമായി മാത്രമേ കഴിയൂ. സര്‍ക്കാര്‍ കുടുംബത്തിനൊപ്പമാണ് എന്നും മന്ത്രി പറഞ്ഞു.
25 -10 -2020 ഞായറാഴ്ച കുട്ടികളുടെ മരണത്തിൽ നീതി ആവശ്യപ്പെട്ട് കുടുംബം സമരത്തിനിറങ്ങിയിരുന്നു. കുട്ടികളെ കൊന്നത് താനാണെന്ന് സമ്മതിക്കാൻ അന്വേഷണ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരുന്നു എന്ന് പിതാവ് വെളിപ്പെടുത്തി. കാലു പിടിച്ചിട്ടും മുഖ്യമന്ത്രി നീതി നേടി തന്നില്ലെന്ന് മാതാവും വിമർശിച്ചിരുന്നു

