കോട്ടയം: കൊവിഡ് ബാധിതർ 20000 കടന്നു,​ വെള്ളിയാഴ്ച (23/10/2020) 426 പേർക്ക്

കോട്ടയം : ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം ഇരുപതിനായിരം കടന്നു. രോഗം സ്ഥിരീകരിച്ച 20294 പേരിൽ 13064 പേർ രോഗമുക്തി നേടി. നിലവിൽ 7197പേർ ചികിത്സയിൽ കഴിയുന്നുണ്ട്. വെള്ളിയാഴ്ച (23/10/2020) 426 പേർക്ക് രോഗം സ്ഥിരീകരിച്ചു. 424പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതിൽ രണ്ട് ആരോഗ്യ പ്രവർത്തകരും,​ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയ രണ്ടുപേരും ഉൾപ്പെടുന്നു. രോഗികളിൽ 189 പുരുഷൻമാരും 184 സ്ത്രീകളും 53 കുട്ടികളും ഉൾപ്പെടുന്നു. 60 വയസിനു മുകളിലുള്ള 73 പേരുണ്ട്. 175പേർ രോഗമുക്തി നേടി. 17196 പേർ ക്വാറന്റൈനിൽ കഴിയുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →