മുസ്ലിംലീഗ് നേതൃത്വം കത്തോലിക്ക സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി:മുസ്ലിംലീഗ് നേതൃത്വം കത്തോലിക്ക സഭാ നേതൃത്വവുമായി നേരിട്ട് കൂടിക്കാഴ്ച നടത്തി. കേരള കോണ്‍ഗ്രസിന്റെ ഇടുതുമുന്നണി പ്രവേശനത്തെ കുറിച്ചുള്ള രാഷ്ട്രീയ ചർച്ചകൾ നടക്കുന്നതിനിടെയാണ് ലീഗ് നേതാക്കളായ പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീര്‍, കെ.പി.എ മജീദ്, എം.കെ മുനീര്‍ എന്നിവർ കൂടിക്കാഴ്ച നടത്തിയത്.കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി നേതാക്കള്‍ സംസാരിച്ചു.

24-10 -2020 വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് ആരംഭിച്ച കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. കൊച്ചിയില്‍ യു.ഡി.എഫ് യോഗങ്ങള്‍ നടക്കുന്നതിനിടെയാണ് ലീഗ് നേതാക്കള്‍ കാക്കനാട് സെന്റ് തോമസ് മൗണ്ടിലെ സഭാ ആസ്ഥാനത്ത് എത്തിയത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →