തിരുവനന്തപുരം: സഹകരണ നീക്കങ്ങളോടുള്ള പ്രതിഷേധങ്ങൾക്കിടയിൽ യുഡിഎഫ് നേതൃയോഗം ചേരുന്നു. 23 -10 -2020 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് എറണാകുളം ഡിസിസി ഓഫീസിലാണ് യോഗം.
വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള പരസ്യ സഹകരണ നീക്കം തെക്കന്‍ കേരളത്തിലേതടക്കം ഹിന്ദു വോട്ടുകള്‍ നഷ്ടമാക്കുമെന്ന ആശങ്ക നിലനിൽക്കുന്നതിനിടെയാണ് യോഗം. ചില കോണ്‍ഗ്രസ് നേതാക്കൻമാർ തങ്ങളുടെ പ്രതിഷേധം അറിയിച്ചു കഴിഞ്ഞു.
ജോസ്.കെ.മാണിയുടെ ഇടതു പ്രവേശനം യോഗം ചർച്ച ചെയ്യും.
ഈ പ്രശ്നം മുന്നണിയെ ബാധിക്കില്ലെന്ന് ഘടകകക്ഷി നേതാക്കള്‍ അവകാശപ്പെടുന്നുണ്ടെങ്കിലും യഥാര്‍ത്ഥ രാഷ്ട്രീയ സാഹചര്യം വ്യത്യസ്തമാണെന്ന് ചില കോൺഗ്രസ് നേതാക്കൾ വിലയിരുത്തുന്നു.
ഈ പ്രശ്നം നിലനിൽക്കേയാണ് വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള സഹകരണവും വിവാദമാകുന്നത്.

