സെക്‌സ് ടോയി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് ഒന്‍പത് വര്‍ഷം തടവ്

ഓസ്‌ട്രേലിയ: ഇന്ത്യക്കാരനായ വിദ്യാര്‍ത്ഥിയെ സെക്‌സ് ടോയ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസില്‍ യുവതിക്ക് 9 വര്‍ഷം തടവുശിക്ഷ. ഓസ്‌ട്രേലിയായിലെ വിക്ടോറിയയിലാണ് സംഭവം. നിലവില്‍ ജയിലില്‍ കഴിയുന്ന മാനസീകാരോഗ്യ പ്രശ്‌നങ്ങളുളള യുവതിക്ക് 3 വര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങാനാവുമെന്നും കോടതി വ്യക്തമാക്കി.

ഡേറ്റിംഗ് സൈറ്റില്‍ നിന്നാണ് ഇന്‍ഡ്യാക്കാരനായ മൗലിംഗ് റത്തോഡിനെ ജെയ്മി ലീ ഡോല്‍ഗേ പരിചയപ്പെടുന്നത്. അക്കാലത്തുതന്നെ ജെയ്മി ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായിട്ടാണ് വിവരം. ആവശ്യപ്പെടുന്നതെന്തും ചെയ്തുതരാമെന്ന വാഗ്ദാനത്തോടെ മൗലിന്‍ റാത്തോഡിനെ 18 കാരിയായ ജെയ്മി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.

ഇരുവരും ലൈഗീകമായി ബന്ധപ്പെട്ടശേഷം സെക്‌സ് ടോയി ഉപയോഗിച്ച് ഇരുവരും ശ്വാസം മുട്ടിക്കാന്‍ ശ്രമിച്ചതായും ഗെയിംപോലെ തുടങ്ങിയ ശ്വാസം മുട്ടിക്കല്‍ 24 കാരനായ റാത്തോഡിന്‍റെ കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. മൗലിന്‍ ബോധമറ്റ് വീണതോടെ ജെയ്മി തന്നെ പോലീസില്‍ വിവരമറിയിച്ചു.

അവനെ ഞാന്‍ ശ്വാസം മുട്ടിച്ചു. അത് രസമുണ്ടായിരുന്നു. കൊലപാതകിയാവാന്‍ താല്‍പ്പര്യമുണ്ടായിരുന്നില്ല. എന്നാണ് കൊലപാതകത്തെക്കുറിച്ച് ജെയ്മി പോലീസിനോട് പ്രതികരിച്ചത്. കൊലപാതകം നടത്തിയെങ്കിലും അത് ആസൂത്രിതമായ ഒന്നായിരുന്നില്ലെന്നും നരഹത്യമാത്രമാണ് ജെയ്മി ചെയ്തിരുന്നതെന്നുമാണ് കോടതി വിശദമാക്കിയത്.

കൊല്ലാനുളള ഉദ്ദേശത്തോടെയായിരുന്നോ ജെയ്മിയുടെ ചെയ്തികളെന്ന കാര്യത്തിലായിരുന്നു വാദം നടന്നത്. പേഴ്‌സണാലിറ്റി തകരാറടക്കം കടുത്ത മാനസീക പ്രശ്‌നങ്ങള്‍ നേരിടുന്ന ജെയ്മി മനഃപൂര്‍വ്വമായിരുന്നില്ല കൊലപാതകം നടത്തിയതെന്നാണ് വിക്ടോറിയായിലെ കോടതി കണ്ടെത്തിയത്.2018 ജൂലൈയിലാണ് ജെയ്മി പോലീസ് പിടിയിലായത്.

ചെറുപ്പത്തില്‍ ശാരീരികമായ പീഠനം ഏറ്റുവാങ്ങി വളര്‍ന്ന ജെയ്മി 10 വയസുമുതല്‍ മാനസീകാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ സംരക്ഷണത്തില്‍ വളരുന്നതിനിടയില്‍ 14 തവണ ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ട്. 18 വയസ് പൂര്‍ത്തിയായ ശേഷമാണ് തനിയെ താമസമാരംഭിച്ചത്. ജെയ്മി ആദ്യമായി ഡേറ്റ് ചെയ്ത വ്യക്തിയായിരുന്നു മൗലിന്‍ റാത്തോഡ്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →