തായ് വാന്‍-ചൈന സംഘര്‍ഷം കനത്തു: തായ്വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക

വാഷിങ്ടണ്‍: തായ് വാന്‍-ചൈന അതിര്‍ത്തി യുദ്ധഭീതിയില്‍ നില്‍ക്കെ, തായ് വാന് അത്യന്താധുനിക ആയുധങ്ങള്‍ നല്‍കാന്‍ അമേരിക്ക. തായ് വാന്‍ സൈന്യത്തിനു വിദഗ്ധപരിശീലനം നല്‍കുന്നതിന് പുറമേ, 100 കോടിയിലേറെ ഡോളറിന്റെ ആയുധങ്ങളാണ് തായ് വാന് അമേരിക്ക വില്‍ക്കുന്നത്.ബോയിങ് കമ്പനി നിര്‍മിച്ച 135 പ്രിസിഷന്‍ ലാന്‍ഡ് അറ്റാക്ക് മിസൈലുകള്‍, അനുബന്ധ ഉപകരണങ്ങള്‍, തായ് വാന്‍ സൈന്യത്തിനു പ്രതിരോധപരിശീലനം എന്നിവയുള്‍പ്പെടുന്നതാണു പാക്കേജെന്നു യു.എസ്. വിദേശകാര്യവകുപ്പ് വ്യക്തമാക്കി.ഹൈ മൊബിലിറ്റി ആര്‍ട്ടിലറി സംവിധാനം അടക്കമുള്ള അത്യന്താധുനിക ആയുധങ്ങളാണ് അമേരിക്ക തായ് വാന് നല്‍കാന്‍ തീരുമാനിച്ചത്. ഇതോടെ ചൈനീസ് സൈനികര്‍ മുഴുവന്‍ മനസ്സും ശക്തിയും കേന്ദ്രീകരിച്ച് യുദ്ധത്തിന് തയാറാവാന്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ് ആഹ്വാനം ചെയ്തു.

ചൈനയുമായി വാണിജ്യം, ഹോങ്കോങ്, ടിബറ്റ്, ദക്ഷിണ ചൈനാക്കടല്‍ എന്നീ മേഖലകളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് അമേരിക്കയുടെ നീക്കം.അതേസമയം, തായ് വാന് ആയുധങ്ങള്‍ വില്‍ക്കാനുള്ള യുഎസ് പദ്ധതിയുടെ ഭാഗമാകുന്ന കമ്പനികളെ തുടര്‍ന്ന് ചൈനയില്‍ ബിസിനസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഷീ ജിന്‍ സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് തായ് വാന് ആയുധങ്ങള്‍ കൈമാറാനുള്ള കരാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടതിന് പിന്നാലെയാണ് നിരോധന ഭീഷണിയും മുഴക്കിയിരിക്കുന്നത്. ടാങ്കുകളും വ്യോമ പ്രതിരോധ മിസൈലുകളും അനുബന്ധ സാങ്കേതിക സംവിധാനങ്ങളുമാണ് തായ് വാന് വില്‍ക്കാന്‍ അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇത് തങ്ങളുടെ ആഭ്യന്തര കാര്യത്തിലുള്ള ഇടപെടലാണെന്ന് ബെയ്ജിംഗ് കുറ്റപ്പെടുത്തുന്നു. തായ് വാനെ തങ്ങളുടെ ഭാഗമായാണ് ചൈന കാണുന്നത്. കരാര്‍ യാഥാര്‍ഥ്യമായാല്‍ യുഎസ് കമ്പനികളുമായുള്ള എല്ലാ ബിസിനസ് ബന്ധങ്ങളും റദ്ദാക്കുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ഗെംഗ് ഷുവാംഗ് ബെയ്ജിംഗില്‍ വ്യക്തമാക്കി.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →