ന്യൂ ഡല്‍ഹി: ഇന്ത്യന്‍ ജനതക്ക് കോവിഡ് വാക്‌സിന്‍ വിതരണത്തിനായി 50,000 കോടി രൂപ മാറ്റിച്ചതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഒരുഡോസ് വാക്‌സിന് ഉദ്ദേശം ആറ് അല്ലെങ്കില്‍ ഏഴ് ഡോളര്‍ വരെ ചെലവ് വരുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ദരിച്ച് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തിരുന്നു. എത്രയും വേഗം വാക്‌സിന്‍ വിതരണം നടത്തുമെന്ന് കഴിഞ്ഞ ദിവസം രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
മാര്‍ച്ച് 31 ന് അവസാനിക്കുന്ന ഈ സാമ്പത്തിക വര്‍ഷത്തേക്കുളള തുകയാണ് ഇപ്പോള്‍ മാറ്റി വച്ചിരിക്കുന്ന 50,000 കോടി. തുടര്‍ന്നും ഈ ആവശ്യത്തിലേക്കായി പണം ലഭ്യമാക്കുമെന്നും മറ്റെന്താവശ്യമുണ്ടെങ്കിലും ഈ തുകയില്‍ യാതൊരു കുറവും ഉണ്ടാകില്ലന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.
ഒരാള്‍ക്ക് രണ്ട് കുത്തിവയ്പ്പുകള്‍ ആവശ്യമായേക്കാമെന്നാണ് വിലയിരുത്തല്‍. ഒരു ഷോട്ടിന് രണ്ട് ഡോളറാണ് ഈടാക്കുക. വാക്‌സിന്‍ സംഭരണം, അതാത് സ്ഥലങ്ങളില്‍ വാക്‌സിന്‍ എത്തിക്കുന്നതിനുളള ചെലവ് എന്നീയിനങ്ങള്‍ക്കായി രണ്ടോ മൂന്നോ ഡോളര്‍ മാറ്റിവയ്ക്കുമെന്നാണ് വിവരം .എന്നാല്‍ സര്‍ക്കാര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

