മുന്‍ മന്ത്രി തോമസ് ചാണ്ടി അന്തരിച്ചു

കൊച്ചി ഡിസംബര്‍ 20: എന്‍സിപി സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായിരുന്ന തോമസ് ചാണ്ടി (72) അന്തരിച്ചു. അര്‍ബുദ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എന്‍സിപി സംസ്ഥാന പ്രസിഡന്റായ തോമസ് ചാണ്ടി കുട്ടനാടിനെ പ്രതിനീധീകരിച്ച് മൂന്ന് തവണ നിയമസഭയിലെത്തി.

പിണറായി മന്ത്രിസഭയില്‍ ഗതാഗതവകുപ്പ് മന്ത്രിയായിരുന്നു തോമസ് ചാണ്ടി. കോണ്‍ഗ്രസില്‍ നിന്നും ഡിഐസിയിലെത്തിയ തോമസ് ചാണ്ടി പിന്നീട് എന്‍സിപിയില്‍ ചേര്‍ന്നു. തോമസ് ചാണ്ടിക്ക് വിദേശത്തും സ്വദേശത്തും നിരവധി വ്യവസായ സ്ഥാപനങ്ങളുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →