ബെംഗളൂരു: അന്തരിച്ച കന്നഡ നടൻ ചിരഞ്ജീവി സർജ – മേഘ്നരാജ് ദമ്പതികൾക്ക് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ആൺകുഞ്ഞ് പിറന്നു. കുഞ്ഞിനെ ചിരഞ്ജീവിയുടെ അനിയൻ ധ്രുവ് സർജ ഏറ്റുവാങ്ങി. മേഘ്ന ഗർഭിണിയായി അധികം വൈകും മുൻപാണ് ഹൃദയാഘാതത്തെ തുടർന്ന് ചിരഞ്ജീവിസർജ മരണപ്പെടുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായിരിക്കേണ്ട സമയത്ത് ഭർത്താവിനെ നഷ്ടപ്പെട്ട മേഘ്നയ്ക്ക് ഒപ്പം കുടുംബവും സുഹൃത്തുകളും ആരാധകരും വലിയ പിന്തുണയാണ് നൽകിയത്. മേഘ്നയുടെ ബേബി ഷവർ ചടങ്ങും ചിരഞ്ജീവി സർജയുടെ ജന്മദിനവും എല്ലാം കുടുംബം ഗംഭീരമായി ആഘോഷിച്ചിരുന്നു
സഹോദരൻ്റെ കുഞ്ഞിനായി ധ്രുവ് സർജ പത്ത് ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കൊണ്ട് നിർമ്മിച്ച തൊട്ടിൽ മേഘ്ന രാജിന് സമ്മാനിച്ചത് വാർത്തയായിരുന്നു .

