ശിവശങ്കരനെ പ്രതിചേർക്കാൻ ആലോചിച്ചിട്ടില്ലെന്ന് എൻ ഐ എ

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍.ഐ.എ കോടതി തീർപ്പാക്കി. കേസിൽ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ അറിയിച്ചതോടെയാണ് കോടതി ജാമ്യാപേക്ഷ തീർപ്പാക്കിയത്.

എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റിൻ്റെ കേസിലും കസ്റ്റംസ് കേസിലും ശിവശങ്കർ മുൻകൂർ ജാമ്യം നേടിയിരുന്നു. എന്നാൽ എൻ ഐ എ അറസ്റ്റ് ചെയ്തേക്കാമെന്ന് ശിവശങ്കർ സംശയിച്ചിരുന്നു. ഈ സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. എന്നാൽ, കേസിൽ നിലവിൽ ശിവശങ്കർ പ്രതിയല്ലെന്ന് എൻ.ഐ.എ അഭിഭാഷകൻ കോടതിയിൽ വ്യക്തമാക്കി. പ്രതിയല്ലാത്ത ശിവശങ്കർ മുൻകൂർ ജാമ്യഹർജി നൽകിയത് തീർത്തും അപക്വമാണെന്നും എൻ ഐ എ അഭിഭാഷകൻ പറഞ്ഞു. എൻ ഐ എ വാദം അംഗീകരിച്ച കോടതി ഹർജി തീർപ്പാക്കുകയായിരുന്നു.

കേസില്‍ ഇതുവരെ 11 തവണയായി അന്വേഷണ ഏജന്‍സികള്‍ നൂറു മണിക്കൂറിലേറെ ചോദ്യംചെയ്തതായി ശിവശങ്കര്‍ കോടതിയില്‍ നല്‍കിയ ഹരജിയില്‍ പറഞ്ഞിരുന്നു.



Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →