ചെന്നൈയില്‍ മൂന്നിലൊരാള്‍ക്കു കോവിഡ് ബാധിച്ചതായി സിറോ സര്‍വേ

ചെന്നൈ: ചെന്നൈ നഗരത്തില്‍ മൂന്നിലൊരാള്‍ക്കു കോവിഡ് ബാധിച്ചതായി സിറോ സര്‍വേ. 6389 സാംപിളുകള്‍ പരിശോധിച്ചതില്‍ നിന്നാണ് ഇക്കാര്യം വ്യക്തമായത്. ഇതില്‍ 2062 പേരുടെ ശരീരത്തില്‍ കോവിഡിനെതിരായ ആന്റി ബോഡി രൂപപ്പെട്ടതായി കണ്ടെത്തി. ഇതുപ്രകാരം നഗര ജനസംഖ്യയില്‍ 32.3% പേര്‍ക്കു ഇതിനകം കോവിഡ് ബാധിച്ചു. നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡമിയോളജിയാണു സര്‍വേ സംഘടിപ്പിച്ചത്. ഒക്ടോബര്‍ രണ്ടാം വാരം നടത്തിയ പരിശോധനയുടെ ഫലമാണിത്.

കോവിഡിനെതിരെ നഗരം കൂടുതല്‍ പ്രതിരോധ ശേഷി ആര്‍ജിച്ചുവെന്നു സിറോ സര്‍വേ കണ്ടെത്തലുകള്‍ തെളിയിക്കുന്നായി കോര്‍പറേഷന്‍ കമ്മിഷണര്‍ ജി.പ്രകാശ് പറഞ്ഞു. എന്നാല്‍, കോവിഡനെതിരായ ജാഗ്രത കൈവിടാറായിട്ടില്ല. ഉത്സവ സീസണില്‍ പുതിയ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നതു തടയുകയാണു പുതിയ വെല്ലുവിളി. നഗരത്തിലെ രോഗ വ്യാപനം കുറയുന്നുണ്ടെങ്കിലും മൂന്നു മാസത്തേക്കു കൂടി നിലവിലെ അതേ രീതിയില്‍ പ്രതിരോധ പ്രവര്‍ത്തനം തുടരേണ്ടതുണ്ടെന്നു പ്രകാശ് പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →