റിപ്പോര്‍ട്ട്
ന്യൂസ് ഡെസ്ക്

കേന്ദ്ര ആരോഗ്യ മന്ത്രിയുടെ കേരളത്തിനെതിരായ വിമർശനം നിരാശാജനകമെന്ന് രാഹുൽ ഗാന്ധി

October 20, 2020 - 9:17 pm

കല്‍പറ്റ:കൊവിഡ് പ്രതിരോധത്തില്‍ ഒറ്റക്കെട്ടായി നിൽക്കേണ്ട സമയത്ത് കേരളത്തിനെതിരായ കേന്ദ്ര ആരോഗ്യമന്ത്രിയുടെ വിമര്‍ശനം നിരാശാജനകമെന്ന് രാഹുല്‍ ഗാന്ധി എം.പി. രാജ്യം ഒരേ മനസ്സോടെ മുന്നോട്ടു പോകേണ്ട സമയാണിത് അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയുള്ള വിമര്‍ശനം ഉയര്‍ത്തുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടിലെ കൊവിഡ് അവലോകനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട്ടിലെ കൊവിഡ് പ്രതിരോധം തൃപ്തികരമായ രീതിയിലാണ് മുന്നോട്ട് പോകുന്നത്. യോഗവുമായി ബന്ധപ്പെട്ട വിവാദം നിര്‍ഭാഗ്യകരമാണ്. സ്‌കൂള്‍ കെട്ടിട നിര്‍മാണത്തിൽ ഒഴിവാക്കിയതില്‍ പരാതിയില്ല.’-രാഹുല്‍ ഗാന്ധി പറഞ്ഞു.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →

Leave a Reply

Your email address will not be published. Required fields are marked *