ചത്രധര്‍ മഹാതോയ്‌ക്കെതിരേ ശക്തമായ നടപടികളുമായി എന്‍ഐഎ

കോല്‍ക്കത്ത: 2009ലെ രാജധാനി എക്‌സ്പ്രസ് തടയല്‍, ലോക്കോപൈലറ്റിനെ തട്ടിക്കൊണ്ടുപോകല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസില്‍ മുന്‍ മാവോയിസ്റ്റും നിലവിലെ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) നേതാവുമായ ചത്രധര്‍ മഹാതോ കൊല്‍ക്കത്തയിലെ ബാങ്ക്ഷാള്‍ കോടതിയില്‍ നടക്കേണ്ടിയിരുന്ന വാദം ആരോഗ്യ കാരണങ്ങള്‍ ചൂണ്ടികാട്ടി ഒഴിവാക്കി. അതേസമയം, അദ്ദേഹത്തിനെതിരേ എന്‍ഐഎ ശക്തമായ നടപടികളിലേക്ക് നിങ്ങുന്നതായാണ് സൂചന. മമാതാ ബാനര്‍ജി സര്‍ക്കാര്‍ അവസാനിപ്പിച്ച കേസുകളില്‍ പുനര്‍ അന്വേഷണം ആവശ്യപ്പെട്ട് എന്‍ഐഎ സമര്‍പ്പിച്ച കേസുകളില്‍ എന്‍ഐഎ സ്‌പെഷ്യല്‍ കോടതി അനുമതി നല്‍കിയതോടെയാണിത്. അതേസമയം, എന്‍ഐഎ നടപടിയ്‌ക്കെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് മഹാതോ പറയുന്നത്.

ഓഗസ്റ്റ് 25, 26 തീയതികളില്‍ മഹാട്ടോയെ എന്‍ഐഎ ഉദ്യോഗസ്ഥര്‍ രണ്ടുതവണ ചോദ്യം ചെയ്തിരുന്നു. രാജസ്ഥാനി എക്‌സ്പ്രസ് കേസിന് പുറമെ 2009 ലെ സിപിഎം നേതാവ് പ്രഭിര്‍ മഹാത്തോയുടെ കൊലപാതകക്കേസിലും കേന്ദ്ര ഏജന്‍സി അദ്ദേഹത്തെ ചോദ്യം ചെയ്യുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →