ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി; മട്ടാഞ്ചേരി കൊച്ചിന്‍ കോളജിലെ ക്ലാര്‍ക്ക് വിജിലന്‍സിന്റെ പിടിയിൽ

കൊച്ചി: ഡിഗ്രി പ്രവേശനത്തിന് കൈക്കൂലി വാങ്ങിയ എയിഡഡ് കോളേജ് ക്ലാര്‍ക്കിനെ വിജിലന്‍സ് പിടികൂടി. മട്ടാഞ്ചേരി കൊച്ചിന്‍ കോളേജിലെ എല്‍ഡി ക്ലാര്‍ക്ക് ബിനീഷിനെയാണ് അറസ്റ്റ് ചെയ്തത്. ബി എ ഇക്കണോമിക്‌സ് സീറ്റ് ഉറപ്പിക്കുന്നതിനായി 1,35,000 രൂപ ആവശ്യപ്പെട്ട ബിനീഷ് കൈക്കൂലി കൈപ്പറ്റുന്നതിനിടെയായിരുന്നു അറസ്റ്റ്.

മാനേജ്മന്റ് സീറ്റില്‍ പ്രവേശനം ഉറപ്പാക്കാമെന്ന് വിശ്വസിപ്പിച്ച് കൊച്ചിന്‍ കോളേജിലെ ജീവനക്കാര്‍ വന്‍ തുക കൈക്കൂലി വാങ്ങുന്നതായി വ്യക്തമാക്കി കൊച്ചങ്ങാടി സ്വദേശി എം.എം അനസ് നൽകിയ പരാതിയിലാണ് ബിനിഷ് പിടിയിലായത്. അനസ് മകളെ ബി.എ എക്കണോമിക്‌സ് കോഴ്‌സില്‍ ചേർക്കുന്നതുമായി ബന്ധപ്പെട്ട് എത്തിയപ്പോഴാണ് ബിനീഷ് കൈക്കൂലി ആവശ്യപ്പെട്ടത്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →