പാലക്കാട്: കഞ്ചാവ് കേസിലെ പ്രതിയെ വെട്ടിക്കൊന്ന സംഭവത്തില്‍ ഒരാള്‍ പോലീസ് പിടിയില്‍. പാലക്കാട് സ്വദേശി ഷെബീര്‍ അലിയാണ് പിടിയിലായത്. പഴയന്നൂരില്‍ നിന്നാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കൊല്ലപ്പെട്ട ഒറ്റപ്പാലം സ്വദേശി റഫീക്കിന്റെ വീട്ടില്‍ ഇന്നലെ രാത്രി ഷെഫീക്ക് അലി എത്തിയിരുന്നുവെന്ന് പോലീസ് പറയുന്നു. കഞ്ചാവ് കേസിലെ പ്രതിയാണ് കൊല്ലപ്പെട്ട റഫീക്ക്.
മയക്കുമരുന്നു സംഘങ്ങള്‍ തമ്മിലുളള തര്‍ക്കങ്ങളാണ് കൊലപാതകത്തിന് കാരണം എന്നാണ് സൂചന. കഴിഞ്ഞ 9 ദിവസങ്ങല്ക്കുളളില് തൃശൂരില്‍ നടക്കുന്ന 9-ാമത്തെ കൊലപാതകമാണ് റഫീക്കിന്റേത്. . നാലുമാസമായി റഫീക്കും സുഹൃത്തുക്കളും പഴയന്നൂരിലെ പട്ടിപ്പറമ്പ് ീണ്ടാപ്പാറയിലെ വീട്ടില്‍ വാടകയ്ക്ക താമസിക്കുകയായിരുന്നു. പാലക്കാട്ടുനിന്നും ഒരുസംഘം ആളുകള്‍ ഇവരെ അന്വേഷിച്ച് ഇന്നലെ(11.10.2020) രാത്രി ഇവരുടെ വീട്ടില്‍ സംഘര്‍ഷം ഉണ്ടായതായി സമീപവാസികള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. രാവിലെ ഒരാള്‍ വീട്ടില്‍ നിന്നും വേഗത്തില്‍ ബൈക്ക് ഓടിച്ചുപോകുന്നത് കണ്ടതായും സമീപവാസികള്‍ പറയുന്നു.
നിരവധി കഞ്ചാവ് കേസുകളിലെ പ്രതിയായ റഫീക്കിനെ അന്വേഷിച്ചെത്തിയ പാലക്കാട് നര്‍ക്കോട്ടിക്ക് സംഘമാണ് റഫീക്കിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആക്രമണത്തില്‍ റഫീക്കിന്റെ സുഹൃത്ത് പാലക്കാട് സ്വദേശി ഫാസിലിന് കാലിന് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട വിവിധ സംഘങ്ങള്‍ തമ്മിലുളള തര്‍ക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന.

