ലഹരിക്കടിമയായ സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചതായി പരാതി

തൊടുപുഴ: ലഹരിക്കടിമയായി അലഞ്ഞുതിരിയുന്ന സ്ത്രീ സെക്യൂരിറ്റി ജീവനക്കാരനെ വെട്ടി പരിക്കേല്‍പ്പിച്ചു. പട്ടാമ്പി കുമരനെല്ലൂര്‍ മാവറ വീട്ടില്‍ മോഹനന്‍ നായര്‍ (63) ക്കാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ വെട്ടി പരിക്കേല്‍പ്പിച്ച സെലീന എന്ന സ്ത്രീയെ പോലീസ് തിരയുകയാണ്. തൊടുപുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമുളള ഷോപ്പിംഗ് കോംപ്ലക്‌സില്‍ കാവല്‍ ജോലി ചെയ്യുന്നതിനിടെയാണ് മോഹനന്‍ നായര്‍ക്കുനേരെ ആക്രമണമുണ്ടാകുന്നത്.

2020 ഒക്ടോബര്‍ 9 വെളളിയാഴ്ച രാത്രി ഇവിടെയെത്തി തന്നെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് ആക്രമണത്തിന് കാരണം. കയ്യിലുണ്ടായിരുന്ന ആയുധം ഉപയോഗിച്ച് േോഹനന്‍നായരെ വെട്ടുകയായിരുന്നു. അല്‍പ്പം അകലെ കടത്തിണ്ണയില്‍ കിടക്കുകയായിരുന്ന രണ്ടുുപേര്‍ക്കുനേരെയും സെലീന ആയുധം വീശുകയും അവര്‍ ഓടി രക്ഷപെടുകയും ചെയ്തു.

ബഹളം കേട്ടെത്തിയവരാണ് പോലീസില്‍ അറിയിച്ചത്. പോലീസെത്തി മോഹനനെ അടുത്തുളള സ്വകാര്യ ആശുപത്രിയിലാക്കി. തുടര്‍ന്ന് ഇദ്ദേഹത്തെ തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി ആകമണം നടത്തിയ സ്ത്രീ മുമ്പും പലരേയും അക്രമിച്ചിട്ടുളളതായും ഇവര്‍ കഞ്ചാവിനും മദ്യത്തിനും അടിമായാണെന്നും പോലീസ് പറഞ്ഞു. ഇവരെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്ത് ലഹരി വിമോചന കേന്ദ്രത്തിലാക്കമണമെന്ന ആവശ്യമുയരുന്നുണ്ട്.

Share
ssoolapani75@gmail.com'

About ന്യൂസ് ഡെസ്ക്

View all posts by ന്യൂസ് ഡെസ്ക് →