കൊച്ചി: സ്വര്‍ണ്ണകടത്തുകേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെതിരെ ഒരുവര്‍ഷം വരെ വിജാരണയില്ലാതെ കരുതല്‍ തടങ്കലില്‍ വെക്കാവുന്ന കോഫെപോസാ ചുമത്തി. കോഫെപോസാ ചുമത്തിക്കൊണ്ടുളള വാറണ്ട് പുറത്തിറത്തിറങ്ങി. വാറണ്ട് ജയില്‍ അധികൃതര്‍ക്ക് കൈമാറാനുളള നടപടികള്‍ കസ്റ്റംസ് വൈകാതെ സ്വീകരിക്കും.
സ്വര്‍ണ്ണ കടത്തു കേസില്‍ കസ്റ്റംസ് ചാര്‍ജ് ചെയ്തിരുന്ന കേസില്‍ സ്വപ്നക്ക് ജാമ്യം ലഭിച്ചിരുന്നു. എന്നാല്‍ ഇഡി രജിസ്റ്റര്‍ ചെയ്ത കേസിലും, എന്‍ഐഎ രജി്സ്റ്റര്‍ ചെയ്ത കേസിലും ജാമ്യം ലഭിച്ചിട്ടില്ല ആയതിനാല്‍ അവര്‍ ഇപ്പോഴും ജുഡീഷ്യല്‍ കസ്റ്റഡിയില്‍ തുടരുകയാണ് .
സാധാരണ ഗതിയില്‍ കസ്റ്റംസ് കേസുകളിലും ഡിആര്‍ഐ കേസുകളിലും പ്രതികള്‍ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് കോഫെപോസാ ചുമത്താറുളളത്. സ്വപ്നാ ജയിലില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ കോഫെപോസാ ചുമത്തുന്നത് നിലനില്‍ക്കുമോ എന്നതടക്കമുളള നിയമ പ്രശ്നങ്ങള്‍ ഉയര്‍ന്നുവരാന്‍ സാധ്യതയുണ്ട്.

